Home Uncategorized ദില്ലി കേരളാ ഹൗസിന് മുന്നില്‍ ഇ.പി ജയരാജന്‍റെ വാഹനം തടഞ്ഞു

ദില്ലി കേരളാ ഹൗസിന് മുന്നില്‍ ഇ.പി ജയരാജന്‍റെ വാഹനം തടഞ്ഞു

ദില്ലി: ദില്ലി കേരളാ ഹൗസിന് മുന്നില്‍ ഹിന്ദു സംഘടനകള്‍ മന്ത്രി ഇ.പി ജയരാജന്‍റെ വാഹനം തടഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കണമെന്നാണ് വാഹനം തടഞ്ഞ പ്രതിഷേധക്കാരുടെ ആവശ്യം.

സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ ശേഖരിച്ച ഒപ്പുകള്‍ കേരളാ ഹൗസിലെത്തി സമര്‍പ്പിക്കാനെത്തിയതായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി കഴിഞ്ഞ് തിരിച്ചെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ഇവര്‍ പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഇ.പി ജയരാജന് കേരളാ ഹൗസില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല, തുടര്‍ന്ന് തിരികെ പോവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here