Home Uncategorized ദയവ് ചെയ്ത് യുവതികൾ ആരും ശബരിമലയിലേക്ക് വരരുതെന്നു തന്ത്രി കണ്ഠരര് രാജീവര്

ദയവ് ചെയ്ത് യുവതികൾ ആരും ശബരിമലയിലേക്ക് വരരുതെന്നു തന്ത്രി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും,ദയവ് ചെയ്ത് യുവതികൾ ആരും ശബരിമലയിലേക്ക് വരരുതെന്നുമാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തന്ത്രി.

യുവതി പ്രവേശനത്തിനെ എതിർക്കുന്ന നിലപാടിൽ ഉറച്ച് നിന്നാണ് ചർച്ചയിൽ പങ്കെടുത്തതെന്നും, എന്നാൽ തങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും നടപ്പാക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു.

ആചാരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകാനില്ല. അത് വ്യക്തമാക്കുന്ന നിവേദനമാണ് മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. സർക്കാരും ചില കാര്യങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിനെ കുറിച്ച് വളരെ വിശദമായി ആലോചിക്കേണ്ടതുണ്ടെന്നും ശശികുമാര വർമ്മ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here