Home Uncategorized തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു...

തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും.


എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാര്‍ട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് കോടതി. ഉത്തരവിട്ടിരുന്നു. ഇത് റദ്ദാക്കണമെന്നാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ആവശ്യം. കമ്പനിയുടെ വിദേശത്ത് ഉള്ള ഡയറക്ടര്‍മാരെ വരെ പ്രതിചേര്‍ത്തിരിക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. വിജിലന്‍സിനോട് ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇന്ന് വിജിലന്‍സിന് സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here