Home KERALA തൊഴിലുറപ്പ് യോഗത്തിന് വിളിച്ചിട്ട് വനിതാ മതിലിന്റെ ചര്‍ച്ച: സ്ത്രീകളുടെ പ്രതിഷേധം

തൊഴിലുറപ്പ് യോഗത്തിന് വിളിച്ചിട്ട് വനിതാ മതിലിന്റെ ചര്‍ച്ച: സ്ത്രീകളുടെ പ്രതിഷേധം

കൊല്ലം: തൊഴിിലുറപ്പ് ജോലി സംബന്ധിച്ച ചര്‍ച്ചയ്ക്കായി കൊല്ലം പെരിനാട് പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നും ഒരു വിഭാഗം സ്ത്രീകള്‍ ഇറങ്ങിപ്പോയി. തൊഴിലുറപ്പ് ജോലി സംബന്ധിച്ച ചര്‍ച്ചയ്ക്കാണ് തങ്ങളെ വിളിച്ചതെന്നും പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെപ്പറ്റിയുള്ള ചര്‍ച്ചയ്ക്ക് നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ചായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. അതിനിടെ തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറിയത് സംഘര്‍ഷത്തിനിടയാക്കി.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് തങ്ങളെ വിളിച്ചതെന്നും വനിതാ മതിലിനെപ്പറ്റി പറഞ്ഞില്ലെന്നുമായിരുന്നു ഒരു വിഭാഗം സ്ത്രീകളുടെ വാദം. വനിതാ മതിലിനെപ്പറ്റി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും സ്ത്രീകള്‍ ബഹളം തുടങ്ങി. ഇതിനെതിരെ സി.ഡി.എസ് അക്കൗണ്ടിന്റിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ രംഗം വഷളായി. സംഭവം അറിഞ്ഞെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗം നടന്നിരുന്ന പഞ്ചായത്ത് ഹാളിലേക്ക് തള്ളിക്കയറിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഗതി വഷളാകുമെന്ന് കണ്ടതോടെ യോഗം പിരിച്ച് വിട്ട് പഞ്ചായത്ത് അധികൃതരും തടിയൂരി.

LEAVE A REPLY

Please enter your comment!
Please enter your name here