Home KERALA തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം; ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഗോഡൗണില്‍ വന്‍ തീപിടുത്തം. എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, നെയ്യാറ്റിന്‍കര സ്റ്റേഷനുകളില്‍ നിന്ന് 20 ഓളം ഫയര്‍ എന്‍ജിനുകള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനാല്‍ സൈനിക സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്നും അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഫയര്‍ എന്‍ജിന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

തുടര്‍ന്ന് പ്രദേശത്തുനിന്ന് ഇപ്പോള്‍ ആളുകളെ ഒഴിപ്പിക്കുന്നു. വിഷവാതകം ശ്വസിച്ച് അതീവ ഗുരുതരനിലയില്‍ മിഥുന്‍ കൃഷ്ണന്‍ (18)എന്ന യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര മണിക്കൂര്‍ ആയിട്ടും തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീപ്പിടുത്തത്തില്‍ കമ്പനിക്കുള്ളില്‍ നിന്ന് ഇപ്പോഴും പൊട്ടിത്തെറി നടക്കുന്ന ശബ്ദം കേള്‍ക്കാവുന്നതാണ്. സമീപവാസികളെ പോലീസ് ഒഴിപ്പിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here