Home POLITICS തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ

തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ മോദിയെ വെല്ലുവിളിച്ച് ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ രംഗത്തെത്തി. രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാറായതോടെ കേരളത്തിൽ യു.ഡി.എഫിന് വൻ മുൻതൂക്കം ലഭിക്കും. മത്സരിക്കാൻ രാഹുൽ കേരളത്തിലേക്ക് വരുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ കേരളത്തിൽ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവു കൂടിയാണ്. അദ്ദേഹത്തിന് ദേശീയ ഉത്തരവാദിത്തമുണ്ട്. എല്ലായിടത്തും പ്രചാരണത്തിന് പോകേണ്ടി വരും. എങ്കിലും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാൻ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here