Home Uncategorized താന്‍ ഭര്‍ത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം നല്‍കി പ്രിയങ്ക

താന്‍ ഭര്‍ത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം നല്‍കി പ്രിയങ്ക

ന്യൂഡല്‍ഹി: ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നില്‍ ഹാജരായ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്‌ക്കൊപ്പം എത്തിയതിനോടു പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താന്‍ ഭര്‍ത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം തന്നെയാണ് അതു നല്‍കുന്നതെന്നു പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കേസിനു പിന്നില്‍ രാഷ്ട്രീയപകപോക്കലാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ചോദ്യംചെയ്യലിനായി റോബര്‍ട്ട് വാധ്ര ബുധനാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയാണ് ഡല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ എത്തിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പം വെള്ള കാറിലാണ് അദ്ദേഹം എത്തിയത്. ഇതാണു മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here