തിരുവനന്തപുരം: തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡ് വീണ്ടും രാത്രി പെയ്ത കനത്ത മഴയില്‍ മുങ്ങി. നഗരത്തിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടു. വൈകിട്ട് ആരംഭിച്ച മഴ രാത്രി 9.30 വരെ ശക്തമായി പെയ്തു. തമ്പാനൂര്‍, എസ്.എസ്. കോവില്‍ റോഡില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂരബസുകള്‍ വൈകിയാണു പുറപ്പെട്ടത്. ശനിയാഴ്ചയായതിനാല്‍ നല്ല തിരക്കും അനുഭവപ്പെട്ടിരുന്നു. എസ്എസ് റോഡില്‍ മുട്ടറ്റം വെള്ളംപൊങ്ങിയോടെ കാല്‍നടയാത്ര ദുഷ്കരമായി. ഫുട്പാത്തും ഓടയും തിരിച്ചറിയാന്‍ കഴിയാതെ സ്ത്രീകളക്കമുള്ള കാല്‍നടയാത്രക്കാര്‍ മുന്നോട്ടു നീങ്ങാന്‍ പാടുപെട്ടു. ആറുമുതല്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാനും ഇടയുണ്ട്