Home Uncategorized തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി

തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തന്ത്രി കുടുംബത്തെ ചർച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി പറഞ്ഞു.  ഏതാനും ദിവസങ്ങൾക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷ.സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജി നൽകേണ്ടവർ നൽകട്ടെ. വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ട കാര്യം സർക്കാറിനില്ല.  സുപ്രീംകോടതി വിധി അന്തിമമാണെന്ന് തന്ത്രികുടുംബത്തിനും വിവാദങ്ങളുണ്ടാക്കുന്നവർക്കും അറിയാഞ്ഞിട്ടല്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.  കോൺഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. അന്തിമതീരുമാനം വരുമ്പോൾ നോക്കാമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here