Home Uncategorized തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14 ന് ഉപതിരഞ്ഞെടുപ്പ്

തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14 ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 15 നാകും വോട്ടെണ്ണല്‍.

12 ജില്ലകളിലെ 22 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റചട്ടം നിലവില്‍ വന്നു. വിജ്ഞാപനം ജനുവരി 21 ന് പുറപ്പെടുവിക്കും. 28 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 31 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here