Home PRD ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ഫീൽഡ് വർക്കർ താൽക്കാലിക നിയമനം

ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ഫീൽഡ് വർക്കർ താൽക്കാലിക നിയമനം

ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ഫീൽഡ് വർക്കർ
താൽക്കാലിക നിയമനം

ഫെയർ വാല്യൂ പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് താൽക്കാലികമായി മൂന്നു മാസത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ഫീൽഡ് വർക്കർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും ചെയിൻ സർവ്വെ അല്ലെങ്കിൽ മറ്റു സർവ്വെ കോഴ്സുകൾ പാസ്സായവർക്കും റവന്യൂ ജോലികളിൽ പ്രാവീണ്യം ഉള്ളവർക്കും ഫീൽഡ് വർക്കർ തസ്തികയിൽ മുൻഗണനയുണ്ട്. എസ്.എസ്.എൽ.സി, എം.എസ്. ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (മലയാളം & ഇംഗ്ലീഷ്) കോഴ്സുകൾ പാസ്സായവർക്കും ഡാറ്റാ എൻട്രി ജോലികളിൽ മുൻപരിചയമുള്ളവർക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മുൻഗണന ലഭിക്കും. ഒക്ടോബർ 22 രാവിലെ 10ന് തിരുവനന്തപുരം താലൂക്ക് ഓഫീസിലും 23 ന് രാവിലെ 10 ന് ചിറയിൻകീഴ് താലൂക്ക് ഓഫീസിലും 24ന് രാവിലെ 10ന് വർക്കല താലൂക്കോഫീസിലും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുമെന്ന് സബ്കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

(പി.ആർ.പി. 2512/2018)

LEAVE A REPLY

Please enter your comment!
Please enter your name here