Home Sports ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്

ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യുഎഇ വേദിയായേക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാലാണ് ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുന്നതെന്ന് ബിസിസി ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര അറിയിച്ചു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധീരജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കില്‍ യുഎഇ ആകും വേദിയാകുക. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ട്വന്റി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലില്‍ നിന്ന് പ്രമുഖവിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്‍മാറ്റം അറിയിച്ചു. ഇന്ത്യയിലെ കോവിഡ് സ്ഥിതി രൂക്ഷമായതിനാലാണ് താരങ്ങളുടെ തീരുമാനം. ഇതേ തുടര്‍ന്നാണ് ട്വന്റി20 ലോകകപ്പ് വേദി മാറ്റുന്ന കാര്യവും ചര്‍ച്ചാ വിഷയമാകുന്നത്. ഓസ്‌ട്രേലിയയില്‍ 2020ല്‍ നടക്കാന്‍ ഇരുന്ന ലോകകപ്പാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് മാറ്റിയത്. പതിനാറ് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക. മത്സരങ്ങള്‍ക്ക് വേദിയാകുന്ന എല്ലാ നഗരങ്ങളും ഇപ്പോള്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പതിനാറ് ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here