Home Uncategorized ടോം വടക്കൻ വലിയ നേതാവല്ലെന്ന് രാഹുൽ ഗാന്ധി

ടോം വടക്കൻ വലിയ നേതാവല്ലെന്ന് രാഹുൽ ഗാന്ധി

റായ്പുർ: ബിജെപിയിൽ ചേർന്ന കോൺഗ്രസ് മുൻ വക്താവ് ടോം വടക്കൻ വലിയ നേതാവല്ലെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ.

‘വടക്കനോ? അദ്ദേഹം വലിയൊരു നേതാവല്ല’ – രാഹുലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ ട്വീറ്റ് ചെയ്തു. കൂടുതൽ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. വടക്കന്റെ ബിജെപി പ്രവേശനെത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു എന്നാണു കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here