Home Cinema ടി.കെ.രാജീവ്കുമാറിന്റെ കോളാമ്പിയില്‍ അരിസ്റ്റോ സുരേഷിന് നായിക നിത്യാമേനോന്‍

ടി.കെ.രാജീവ്കുമാറിന്റെ കോളാമ്പിയില്‍ അരിസ്റ്റോ സുരേഷിന് നായിക നിത്യാമേനോന്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യാ മേനോന്‍  അരിസ്‌റ്റോ സുരേഷിന് നായികയായി. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയാണ് ചിത്രം. ചിത്രത്തില്‍ ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രമായാണ് അരിസ്‌റ്റോ സുരേഷ് വേഷമിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നിത്യാ മേനോന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഉച്ചഭാഷിണി നിരോധിച്ചതോടെ ബന്ധപ്പെട്ടമേഖലയില്‍ ജോലിചെയ്യുന്ന ആള്‍ക്കാരുടെ ജീവിതസാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വ്യതിചലനങ്ങളാണ് കോളാമ്പിയില്‍ ചര്‍ച്ച ചെയ്യുന്നത്.

നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമന ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍ , ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. രമേഷ് നാരായണനാണ് സംഗീത സംവിധാനം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here