Home Today ടാഗോറില്‍ ഇന്ന് മുതല്‍ സംഗീതസന്ധ്യ

ടാഗോറില്‍ ഇന്ന് മുതല്‍ സംഗീതസന്ധ്യ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ സംഗീത സന്ധ്യ അരങ്ങേറും. ഡിസംബര്‍ എട്ടു മുതല്‍ 12 വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാന്‍ വിവിധ ബാന്‍ഡുകള്‍ എത്തുന്നത്. അകാലത്തില്‍ പൊലിഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാന്‍ഡ് ഉള്‍പ്പടെ അഞ്ചു ബാന്‍ഡുകളാണ് സംഗീത നിശയില്‍ പങ്കു ചേരുക.

നാളെ ‘പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം’എന്ന പേരില്‍ പി.ഭാസ്‌കരന്‍ നിശ അരങ്ങേറും.ഒന്‍പതിന് ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തില്‍ ബ്രുയിസ് റീഡ് ബാന്‍ഡ് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.10 ന് ദ ബിഗ് ബാന്‍ഡിന്റെ ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷന്‍ മ്യൂസിക്, 11 ന് പദ്മകുമാറും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ 12 നു ദ പോള്‍സ് ബാന്‍ഡിന്റെ ഡി.ജെഎന്നിവ അരങ്ങേറും.

LEAVE A REPLY

Please enter your comment!
Please enter your name here