Home NATIONAL ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്

ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരം ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്.

കൊല്‍ക്കത്ത സ്വദേശിയായ അമിതാവിനെ 2007-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ‘ദ് ഷാഡോ ലൈന്‍സ്’ (1988) സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. ‘ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ്’, ‘ സീ ഓഫ് പോപ്പീസ് ‘, ‘സര്‍ക്കിള്‍ ഓഫ് റീസണ്‍’, ‘ദ് കല്‍ക്കട്ടാ ക്രോമോസോം'(1995), ‘ദ് ഹഗ്രി ടൈഡ്’ ‘ദ് ഗ്ലാസ് പാലസ്’, ‘ഫ്ളഡ് ഓഫ് ഫയര്‍’ തുടങ്ങിയവയാണു പ്രധാന കൃതികള്‍.
1956ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച അമിതാഭ് ഘോഷ് ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിനു ശേഷം പത്രപ്രവര്‍ത്തകനായി. പോസ്റ്റ് കൊളോണിയലിസത്തിന്റെ വക്താക്കളില്‍ പ്രമുഖസ്ഥാനമുള്ള എഴുത്തുകാരനാണ് അമിതാഭ് ഘോഷ്. അദ്ദേഹത്തിന്റെ കൃതികള്‍ ഒട്ടേറെ യൂറോപ്യന്‍ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here