Home Uncategorized ജോലിക്ക് ഹാജരാകാത്ത 134പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

ജോലിക്ക് ഹാജരാകാത്ത 134പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

തിരുവനന്തപുരം: ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെക്കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. 773പേര ഇത്തരം കാരണങ്ങളാല്‍ നേരത്തെ തന്നെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ജോലിക്ക് ഹാജരാകാത്ത 469 കണ്ടക്ടര്‍മാര്‍ക്കും 304 ഡ്രൈവര്‍മാര്‍ക്കെതിരെയും കഴിഞ്ഞ മേയ്മാസത്തില്‍ കെ.എസ്.ആര്‍.ടി.സി അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അനുസരിക്കാത്ത 134 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി നിയമം അനുസരിച്ച് അഞ്ചുവര്‍ഷം വരെ ജീവനക്കാര്‍ക്ക് ദീര്‍ഘകാല അവധിയെടുക്കാം. എന്നാ്ല്‍ ആവശ്യപ്പെട്ടാല്‍ ജോലിക്ക് ഹാജരാകണമെന്നും പറയുന്നുണ്ട്. സര്‍വ്വീസുകള്‍ കുറയ്‌ക്കേണ്ട സാഹചര്യം വന്നപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ജോലിക്ക് അകാരണമായി കയറാത്തവരെയും ലീവിലുള്ളവരെയും തിരികെ വിളിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here