Home NATIONAL ജിസാറ്റ് 11 ഡിസംബര്‍ 5 ന് ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ജിസാറ്റ് 11 ഡിസംബര്‍ 5 ന് ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് 11 ഡിസംബര്‍ 5 ന് ഐഎസ്ആര്‍ഒ വിക്ഷേപിക്കും. ഫ്രാന്‍സിലെ ഗ്വെയിന സ്‌പേസ് സെന്ററില്‍ നിന്നാകും ജിസാറ്റ് 11 വിക്ഷേപിക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.

വിജയകരമായി വിക്ഷേപിച്ച ഹൈസിസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരെ അദ്ദേഹം അഭിനന്ദിച്ചു. കഠിനാധ്വാനത്തിന്റെ ഫലമാണ് ഹൈസിസിന്റെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസാറ്റ് 11 വിക്ഷേപിക്കുന്നതിനോടൊപ്പം ഡിസംബറില്‍ത്തന്നെ ജിസാറ്റ് 7A യും വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത വര്‍ഷം ചന്ദ്രയാന്‍ II ന്റെ പുതിയ ദൗത്യം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here