Home Uncategorized ജിഎസ്ടിക്കു മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിനു അനുമതി

ജിഎസ്ടിക്കു മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിനു അനുമതി

ന്യൂഡല്‍ഹി : പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി ജിഎസ്ടിക്കു മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിനു ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. രണ്ടു വര്‍ഷത്തേക്കു സെസ് പിരിക്കാം. ഇന്നു ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റേതാണു തീരുമാനം.
ജിഎസ്ടി റജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താനും യോഗം തീരുമാനിച്ചു. ഇതു ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ആശ്വാസകരമാണ്. പ്രളയ സെസ് ചുമത്തുന്നതിലൂടെ 2 വര്‍ഷം കൊണ്ട് 1000 കോടിയോളം രൂപ ലഭിക്കുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here