കോഴിക്കോട്: ബന്ധു നിയമനത്തിൽ വിവാദത്തിലായ മന്ത്രി കെ.ടി. ജലീലിന് പാർട്ടിയുടെ പൂർണപിന്തുണ. ജലീൽ കുറ്റം ചെയ്തതായി കരുതുന്നില്ലെന്നും മുസ്ലീങ്ങൾക്കിടയിൽ ജലീലിനുള്ള ജനസമ്മിതിയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും കോടിയേരി വ്യക്തമാക്കി. ശബരിമലയുടെ മറവിൽ അയോധ്യ ആവർത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
മന്ത്രി കെടി ജലീലിനെതിരെ അഴിമതി ആരോപണം പുറത്തു വന്നിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും സർക്കാരുമാണിത്. അഴിമതി ആരോപണത്തിൽ കോടതിയെ സമീപിക്കണമെന്ന കോടിയേരിയുടെ നിലപാട് ജനാധിപത്യത്തോടുളള വെല്ലുവിളിയെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.