Home NATIONAL ജമ്മുവില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ജമ്മുവില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

കശ്മീര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. സാഗോ അരിസല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ഏത് ഭീകര സംഘടനയില്‍ പെട്ടവരാണ് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. ചൊവ്വാഴ്ച പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here