Home NATIONAL ജഡ്ജിമാര്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി

ജഡ്ജിമാര്‍ക്കിടയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി

Vadnagar: Prime Minister Narendra Modi addresses a public meeting in his home town Vadnagar on Sunday. PTI Photo / PIB(PTI10_8_2017_000135A)

ന്യൂഡല്‍ഹി : കോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ ‘ഭയത്തിന്റെ അന്തരീക്ഷം’ സൃഷ്ടിച്ച് കോണ്‍ഗ്രസ് അയോധ്യ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. പൊതുതിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി അയോധ്യക്കേസ് വൈകിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.

രാജസ്ഥാനിലെ ആല്‍വാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടു വിഎച്ച്പിയും ശിവസേനയും അയോധ്യയില്‍ വലിയ റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ജുഡീഷ്യറിയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. 2019 ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അയോധ്യക്കേസിലെ വിചാരണ വൈകിപ്പിക്കണമെന്നു സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്തവരാണു കോണ്‍ഗ്രസുകാര്‍. ഇങ്ങനെയെല്ലാം ചെയ്യുന്നത് എങ്ങനെ സ്വീകാര്യമാകും?’- മോദി ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here