Home POLITICS ഛത്തീസ്ഗഡില്‍ തുടര്‍ന്നും ബി.ജെ.പി ഭരണം വരുമെന്ന് അമിത്ഷാ

ഛത്തീസ്ഗഡില്‍ തുടര്‍ന്നും ബി.ജെ.പി ഭരണം വരുമെന്ന് അമിത്ഷാ

റായ്പുര്‍: രമണ്‍സിങ് സര്‍ക്കാര്‍ ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകളില്‍നിന്ന് ഏതാണ്ടു പൂര്‍ണമായി മോചിപ്പിച്ചുവെന്നും സിമെന്റ്, ഊര്‍ജ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാക്കിയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം 12, 20 തീയതികളിലാണ് ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ്.


മാവോയിസമാണ് പരിവര്‍ത്തനത്തിനുള്ള ഉപാധിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിക്കു വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി പരാമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. അത്തരക്കാര്‍ക്ക് ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here