Home NATIONAL ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ല: പി.ജെ.ജോസഫ്

ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ല: പി.ജെ.ജോസഫ്

കോട്ടയം : ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ലെന്നു തുറന്നടിച്ചു കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫ് .

‘ജോസ് കെ.മാണി പാർട്ടി പിളർത്താൻ ശ്രമിക്കുന്നു. അഭിപ്രായ സമന്വയത്തിനു എതിരുനിൽക്കുന്നതു ജോസ് ആണ്. പാർട്ടിയിൽ അഭിപ്രായ സമന്വയത്തിനായി താൻ നിലകൊള്ളും. കാര്യങ്ങൾ മനസ്സിലാക്കാൻ അവർ തയാറാകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനു കത്തു നൽകിയിട്ടും പ്രയോജനമുണ്ടാകില്ല. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനെന്നു പാർട്ടി ഭരണഘടനയിൽ ഇല്ല’– പി.ജെ.ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. ഈ മാസം 9ന് മുന്‍പ് പാർലമെന്ററി യോഗം ചേര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ സമവായത്തിലെത്തുമെന്നാണ് ജോസഫ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here