Home PRD ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍  മഴക്കാലരോഗപ്രതിരോധ  മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍  മഴക്കാലരോഗപ്രതിരോധ  മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍
മഴക്കാലരോഗപ്രതിരോധ  മൂന്നാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

മഴക്കാലരോഗപ്രതിരോധ  മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍  പാരിപ്പള്ളി  മെഡിക്കല്‍കോളേജിന്റെയും, ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഏകദിന പരിശീലന ക്യാമ്പും അവലോകനയോഗവും സംഘടിപ്പിച്ചു.ഏകദിന പഠനക്യാമ്പ് വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അധ്യക്ഷത വഹിച്ചു.

ജലജന്യരോഗങ്ങള്‍, ഡങ്കിപ്പനി, മലേറിയ തുടങ്ങിയവ പ്രതിരോധിക്കുന്നതിനായി ബഹുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന വിവിധ പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണത്തിന് പഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും 50 വീടുകളായി തിരിച്ച് അതിന്റെ ചുമതല ഓരോ ആരോഗ്യവാളന്റിയര്‍ന്മാര്‍ക്കും നല്‍കുകയും  ജലജന്യരോഗങ്ങളുടെ പ്രതിരോധത്തിന് പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് 15 ദിവസത്തില്‍ ഒരിക്കല്‍ ശുചീകരിക്കാന്‍ ആശാവാളന്റിയര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു .

അതോടൊപ്പം പഞ്ചായത്തിലെ റബ്ബര്‍ തോട്ടങ്ങള്‍ സന്ദര്‍ശിച്ച് ചിരട്ടകള്‍ കമഴ്ത്തി വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ക്യാമ്പില്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റെഷന്‍ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍ ഗോപകുമാര്‍ അറിയിച്ചു

പരിപാടിയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജി. രമ്യ  മുഖ്യ പ്രഭാഷണം നടത്തി.പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ  ഡോ. അന്‍വര്‍ അബ്ബാസ്, ഡോ. അരുണ്‍, ഡോ. അബ്ദുല്‍ കലാം, ഡോ. സുജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍  ബോധവല്‍ക്കരണ  ക്ലാസുകളും

സംഘടിപ്പിച്ചു.

(പി.ആര്‍.പി. 661/2019)

ഒറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ഒറ്റൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര  പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് നിര്‍വഹിച്ചു. ഒറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഹ്ന നസീര്‍ അദ്ധ്യക്ഷയായി.

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ’ ഉദ്ഘാടനം ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷും, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം വര്‍ക്കല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവും നിര്‍വഹിച്ചു. കൂടാതെ സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള തരിശുനിലത്തില്‍  പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു.

പരിപാടിയില്‍ ഒറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രതീഷ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ചന്ദ്രന്‍, പഞ്ചായത്തഗംങ്ങളായ സന്തോഷ്, ശ്രീകുമാര്‍, ഡെയ്‌സി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതോടൊപ്പം ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ പ്രമോദ് നയിച്ച പച്ചക്കറി കൃഷി പരിശീലന പരിപാടിയും നടന്നു.

(പി.ആര്‍.പി. 662/2019)

അരുമാനൂര്‍കട പനച്ചമൂട്ട്കുളം കാവ് പരിപാലനം

മരങ്ങള്‍ വച്ച് പിടിപ്പിച്ച് ഹരിതവനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരുമാനൂര്‍ക്കട പനച്ചമൂട്ട്കുളം കാവ് പരിപാലിക്കും.പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും പൂവാര്‍ ഗ്രാമപഞ്ചായത്തും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ പരിസ്ഥിതി പരിപാലന പദ്ധതി നടപ്പാക്കുന്നത്.15 ലക്ഷം രൂപ ചെലവഴിച്ചാകും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുക.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ലോകപരിസ്ഥിതി ദിനത്തില്‍ നടന്നു.

    കുളത്തിന്റെ നാലുവശത്തുമായി ബണ്ട് കോണ്‍ക്രീറ്റ് ചെയ്ത് നടപ്പാതയൊരുക്കും.കുളത്തിന് ചുറ്റും ഫലവൃക്ഷത്തൈകള്‍ വെച്ചുപിടിക്കും.കാവിനോട് ചേര്‍ന്ന നക്ഷത്രവനം വിപുലീകരിച്ച് ഔഷധച്ചെടികള്‍ നട്ടുപരിപാലിക്കുന്നതിനും പദ്ധതി ലക്ഷ്യംവയ്ക്കുന്നു.  ഈ മൂന്ന് പ്രവര്‍ത്തികള്‍ക്കുമായി ഫണ്ട് വിനിയോഗിക്കും.  പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അരുമാനൂര്‍കട പനച്ചമൂട്ട്കുളം കാവ് പരിപാലനം പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെയ്ക്കുന്ന പച്ചത്തുരത്ത് പദ്ധതിയ്ക്ക് ഊര്‍ജം പകരുമെന്ന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ പറഞ്ഞു.

(പി.ആര്‍.പി. 663/2019)

LEAVE A REPLY

Please enter your comment!
Please enter your name here