Home NATIONAL ചാരു ഇനി സഞ്ജുവിന് സ്വന്തം

ചാരു ഇനി സഞ്ജുവിന് സ്വന്തം

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്സിന് തുടക്കമിട്ടു. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും വിവാഹിതരായി. കോവളത്ത് സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വൈകുന്നേരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹവിരുന്നില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്.തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ്.തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്‍.രാജശ്രീയുടെയും മകളാണ് ചാരുലത.

LEAVE A REPLY

Please enter your comment!
Please enter your name here