Home NATIONAL ചായക്കടക്കാരന്റെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിക്കാന്‍ ബി.ജെ.പിക്കു മാത്രമേ സാധിക്കൂ:അമിത് ഷാ

ചായക്കടക്കാരന്റെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിക്കാന്‍ ബി.ജെ.പിക്കു മാത്രമേ സാധിക്കൂ:അമിത് ഷാ

ന്യൂഡല്‍ഹി: ചായക്കടക്കാരന്റെ മകനെ ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിക്കാന്‍ ബി.ജെ.പിക്കു മാത്രമേ സാധിക്കൂവെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
മധ്യപ്രദേശില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. 50 വര്‍ഷത്തില്‍ പഞ്ചായത്ത് തലം മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി പതാക മാത്രമേ പാറുകയുള്ളൂവെന്നും അമിത് ഷാ പറഞ്ഞു.

രാഹുല്‍ഗാന്ധി നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടിയാണ് ബഹളമുണ്ടാക്കുന്നത്. കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിക്കും നുഴഞ്ഞുകയറ്റക്കാര്‍ വോട്ട് ബാങ്കാണ്. എന്നാല്‍ ബി.ജെ.പിക്ക് ഇത് രാജ്യസുരക്ഷയടെ പ്രശ്‌നമാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 200 ല്‍താഴെ സീറ്റുണ്ടായാലും സര്‍ക്കാര്‍ രൂപീകരിക്കാനാവും. എന്നാല്‍ 200ലേറെ വോട്ടുകള്‍ക്ക് ബി.ജെ.പിക്ക് ജയിച്ചേതീരുവെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here