തിരുവനന്തപുരം: 23-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ 7 മുതല്‍ 13 ദിവസങ്ങള്‍ വരെ നടക്കും. അടുത്ത മാസം ഒന്നു മുതല്‍ രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ അറിയിച്ചു. നവംബര്‍ 10 മുതല്‍ ഐഎഫ്എഫ്കെയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടങ്ങും. ഏഴ് ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 150 ഓളം സിനിമകള്‍ പ്രദേര്‍ശിപ്പിക്കും.