Home PRD ഗാന്ധിജിയുടെ ജന്മവാര്‍ഷികം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍  വിവിധ പരിപാടികള്‍

ഗാന്ധിജിയുടെ ജന്മവാര്‍ഷികം: സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍  വിവിധ പരിപാടികള്‍

 

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഇന്ന് (ഒക്‌ടോബര്‍ 2) മുതല്‍ എട്ട് വരെ ഒരാഴ്ച വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധിയന്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും യു.പി ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ പ്രസംഗമത്സരവും ക്വിസ്മത്സരവും നടത്തും. ഒക്‌ടോബര്‍ ആറിന് രാവിലെ 10 മുതല്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ആഡിറ്റോറിയത്തില്‍ നടത്തുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുട്ടികളുടെ വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒക്‌ടോബര്‍ മൂന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് അശോകന്‍ പി.യു, ഡ്യൂട്ടിലൈബ്രേറിയനെ 9447582342 എന്ന നമ്പരില്‍ ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.4342/18

LEAVE A REPLY

Please enter your comment!
Please enter your name here