Home NATIONAL ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിന്‍ എടുക്കാം

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിന്‍ എടുക്കാം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷം മാത്രം വാക്‌സിന്‍ എടുത്താല്‍ മതിയാകും. കോവിഡ് മുക്തരായവര്‍ക്ക് 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാം എന്നതായിരുന്നു നിലവിലെ മാര്‍ഗ്ഗരേഖ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ 12 ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയാകും. ഗുരുതരമായ രോഗങ്ങള്‍ ഉണ്‍ടായിരുന്നവര്‍ രോഗമുക്തി നേടി 4 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ ആകണം കോവിഡ് വാക്‌സിന്‍ എടുക്കേണ്ടത്. നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് ശുപാര്‍ശ നല്‍കിയത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികം വൈകാതെ തീരുമാനം എടുക്കും.

കോവിഷീല്‍ഡ് വാക്‌സിന്‍ ഇരുഡോസുകള്‍ക്കുമിടയിലെ ഇടവേള ആറ് മാസം വരെയായി നീട്ടാനും ശുപാര്‍ശ ഉണ്ട്. അതേ സമയം, കോവാക്‌സിന്റെ ഡോസ് ഇടവേള സമയത്തില്‍ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here