Home Uncategorized ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ അപഹരിക്കുന്നില്ല, മറിച്ച് ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാരാണ് പണം നല്‍കുന്നതെന്ന് മന്ത്രി കടകംപള്ളി

ക്ഷേത്രങ്ങളുടെ പണം സര്‍ക്കാര്‍ അപഹരിക്കുന്നില്ല, മറിച്ച് ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാരാണ് പണം നല്‍കുന്നതെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ പണം എടുക്കുകയല്ല മറിച്ച് വികസന ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണം നല്‍കുകയാണ് ചെയ്യുന്നത് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കിയത്.

റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here