Home KERALA ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

മാരാരിക്കുളം: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കഞ്ഞിക്കുഴി വനസ്വർഗം മാടത്തിങ്കൽ ലാലൻ -സുനില ദമ്പതികളുടെ മകനും ചാരമംഗലം ഡി വി എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ വിനായകൻ (13) ആണ് മരിച്ചത്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്കൂളിൽ യുവജനോത്സവമായതിനാൽ കൂട്ടുകാർക്കൊപ്പം പുത്തനമ്പലം ചെറുവാരണം ശ്രീ നാരായണപുരം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിനായകൻ. കുളിക്കുന്നതിനിടെ വിനായകനെ കാണാതായി.

ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം  സംസ്ക്കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here