ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘അകലാം അർബുദത്തിൽ നിന്ന്, അടുക്കാം ആരോഗ്യത്തിലേക്ക്’ പദ്ധതിയുടെ ഭാഗമായി കല്ലിയോട് വടക്കേക്കോണത്ത് വാർഡിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്തു.
ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചുള്ളിമാനൂർ അക്ബർ ഷാൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ആർ.ജെ. മഞ്ജു, വാർഡ് മെമ്പർ ചിത്രലേഖ എന്നിവർ സംസാരിച്ചു. റീജിയണൽ ക്യാൻസർ സെന്റർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിജി തോമസ് ക്യാമ്പിന് നേതൃത്വം നൽകി. രോഗ ലക്ഷണം കണ്ടെത്തിയവർക്ക് ആർ.സി.സിയുടെ നേതൃത്വത്തിൽ തുടർ ചികിത്സ നൽകും.
(പി.ആർ.പി. 2511/2018)