ന്യൂഡല്‍ഹി: സഖ്യം തള്ളിയതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. രാജ്യം മുഴുവൻ ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ ബിജെപിയെ സഹായിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. കോൺഗ്രസിന്റെ ശ്രമം ബിജെപി വിരുദ്ധ വോട്ടുകൾ പിളർത്താനാണ്. കോൺഗ്രസും ബിജപിയും തമ്മിൽ രഹസ്യ ധാരണ ഉണ്ടെന്ന അഭ്യൂഹം ശക്തമാണെന്നും കെജ്രിവാൾ ആരോപിച്ചു.