Home KERALA കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാത്ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

സെമസ്റ്റര്‍ പരീക്ഷയില്‍ വിദ്യാര്‍ത്ഥി കോപ്പിയടിച്ചെന്ന സംശയത്തെത്തുടര്‍ന്ന് അധ്യാപിക കുട്ടിയെ സ്‌ക്വാഡിന്റെ മുന്നില്‍ ഹാജരാക്കി. സ്‌ക്വാഡിലുള്ളവരും കോളേജ് അധികൃതരും വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം.

അധികൃതരുടെ നടപടിയില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി കോളേജില്‍നിന്നും ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിഷയത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here