Home Uncategorized കോണ്‍ഗ്രസ് വിട്ട ജി. രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

കോണ്‍ഗ്രസ് വിട്ട ജി. രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട ജി. രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ചില കെപിസിസി ഭാരവാഹികളും ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീള ദേവിയെ ബിജെപി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ ജി. രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ച് പ്രമുഖരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന മറ്റുള്ളവര്‍.

LEAVE A REPLY

Please enter your comment!
Please enter your name here