Home Uncategorized കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിക്കണ്ട നിലപാട് തീരുമാനിക്കാനാണ് അടിയന്തര യോഗം. സംസ്ഥാന നേതൃത്വം പരസ്യ പ്രതിഷേധ പരിപാടികളൊന്നും ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങണോ അതോ നിലവിലെ നിലപാടില്‍ തുടരണോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും.

ശബരിമല യുവതി പ്രവേശനത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തില്‍ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങള്‍ക്കില്ലെന്നായിരുന്നു യുഡിഎഫ് തീരുമാനവും.

സര്‍ക്കാരിനെതിരെ വീണുകിട്ടിയ വിഷയം വേണ്ടപോലെ ഉപയോഗിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുമുണ്ട്. ഇതിനുകൂടി പരിഹാരം തേടിയാണ് അടിയന്തര യോഗം ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here