Home POLITICS കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി യശ്വന്ത് സിങ് യാദവ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി യശ്വന്ത് സിങ് യാദവ്.

രാജസ്ഥാന്‍: ഡിസംബറില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് നിര്‍ണ്ണായകമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി യശ്വന്ത് സിങ് യാദവ്.

റഫാല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരെയാണ് യശ്വന്ത് സിങ് യാദവ് കടുത്ത ഭാഷാ പ്രയോഗങ്ങള്‍ നടത്തിയത്. റഫാല്‍ കരാര്‍ പാക്കിസ്ഥാന് ലഭിക്കാതെ ഇന്ത്യക്ക് കിട്ടിയതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചതെന്നാണ് മന്ത്രി പറഞ്ഞത്. ബി.ജെ.പി അല്‍വാറില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്താണ് ഇന്ത്യക്ക് കരാര്‍ ലഭിച്ചതെന്നും പാക്കിസ്ഥാന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചതാണ് രാഹുലിനെ അസ്വസ്ഥനാക്കിയതെന്നും കരാര്‍ പാക്കിസ്ഥാന് കിട്ടിയിരുന്നുവെങ്കില്‍ രാഹുലിന് സന്തോഷമായെനെ എന്നും അദ്ദേഹം പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here