Home NATIONAL കോണ്‍ഗ്രസ്അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

Raipur: Congress President Rahul Gandhi addresses a convention of farmers, at Rajyotsav Mela ground in Naya Raipur, Monday, Jan 28, 2019. (PTI Photo) (PTI1_28_2019_000141B)

പട്‌നാ: അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ടു നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയിലാണ് രാഹുലിന്റെ പ്രഖ്യാപനം. രാജ്യത്തെ കര്‍ഷകരെ പ്രധാനമന്ത്രി അപമാനിച്ചു. കര്‍ഷകരെ അപമാനിച്ചാല്‍ അവര്‍ അതിനു മറുപടി നല്‍കും. ബിജെപിയെയല്ല, കോണ്‍ഗ്രസിനെ വേണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍ജെഡി നേതാവ് തേജ്വസി യാദവ്, ശരദ് യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന.

അധികാരത്തിലെത്തിയാല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും എന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പുതിയ വാഗ്ദാനം. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ ഉടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ സഹായ നല്‍കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാഗ്ദാനമെന്ന പ്രത്യേകതയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here