Home Uncategorized കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രമേ വാവരുനടയിലെ ബാരിക്കേഡ് മാറ്റുകയുള്ളു

കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രമേ വാവരുനടയിലെ ബാരിക്കേഡ് മാറ്റുകയുള്ളു

ശബരിമല: കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രമേ വാവരുനടയിലെ ബാരിക്കേഡ് മാറ്റുകയുള്ളുവെന്നും അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നു സന്നിധാനം പൊലീസ് സ്‌പെഷല്‍ ഓഫിസറും കോഴിക്കോട് റൂറല്‍ എസ്പിയുമായ ജി. ജയദേവ് പറഞ്ഞു.


കേരളാ പൊലീസിന് അഭിമാനിക്കാവുന്ന ജോലിയാണ് ശബരിമല ഡ്യൂട്ടി. അതിനാല്‍ അയ്യപ്പന്മാരുടെയോ ജീവനക്കാരുടെയോ ഭാഗത്തുനിന്ന് ഏതെങ്കിലും പ്രകോപനം ഉണ്ടായാല്‍ പോലും തികച്ചും ക്ഷമാപൂര്‍വം സംയമനം പാലിച്ചു മാത്രമേ അവരോട് ഇടപെടൂ. ഇക്കാര്യത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here