ശബരിമല: ദര്‍ശനത്തിനെത്തിയ ചാത്തന്നൂര്‍ സ്വദേശിയും കേരള ദലിത് ഫെഡറേഷന് സംസ്ഥാന നേതാവുമായ മഞ്ജുവിനെ ഇന്നു കടത്തിവിടില്ലെന്ന പൊലീസ്. സുരക്ഷ, കാലാവസ്ഥാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പൊലീസിന്റെ തീരുമാനം.
മഞ്ജുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെയും കേസുകളുടെയും വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ഥന ഇവര്‍ നിരസിച്ചു. താന്‍ വിശ്വാസിയാണെന്നും ഉടനെ ഉടനെ മലയിലേക്കു പോകണമെന്നുമായിരുന്നു മഞ്ജുവിന്റെ നിലപാട്. തുടര്‍ന്ന് എഡിജിപിയും ഐജിമാരും കൂടിയാലോചന നടത്തി. സന്നിധാനത്തും വഴിയിലും കനത്ത മഴ പെയ്യുന്നതും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായതും യാത്രയ്ക്കു തടസ്സമായി. യുവതിയുടെ മലകയറ്റത്തിനെതിരെ ഭക്തരുടെ നാമജപ പ്രതിഷേധം തുടങ്ങി.പ്രതിഷേധക്കാര്‍ ഇപ്പോഴും സന്നിധാനം ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ പൊലീസ് ജാഗ്രതയിലാണ്.