Home KERALA കേരളത്തില്‍ ടിപിആര്‍ ഉയര്‍ന്ന് തന്നെ, നാല്‍പതിനായിരത്തില്‍ താഴെ പുതിയ രോഗികള്‍

കേരളത്തില്‍ ടിപിആര്‍ ഉയര്‍ന്ന് തന്നെ, നാല്‍പതിനായിരത്തില്‍ താഴെ പുതിയ രോഗികള്‍

കേരളത്തില്‍ ഇന്ന് 39,995 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ 97 മരണങ്ങള്‍ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,36,656 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആണ് നാല്‍പതിനായിരത്തോളം പുതിയ രോഗികളെ കണ്ടെത്തിയത്. 28.61 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. ഇതു വരെയായി സംസ്ഥാനത്തെ ആകെ കോവിഡ് മരണം 6150 ആയി. 109 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 217 പേര്‍ സംസ്ഥാനത്ത് പുറത്ത് നിന്ന് വന്നവരാണ്. ചികിത്സയിലായിരുന്ന 33,733 പേര്‍ രോഗമുക്തി നേടി. സജീവ രോഗികളുടെ എണ്ണം 4,38,913 ആണ്.
ജില്ല തിരിച്ചുള്ള കണക്കുകള്‍
മലപ്പുറം 5044
എറണാകുളം 5026
തിരുവനന്തപുരം 4050
കൊല്ലം 3731
തൃശ്ശൂര്‍ 3587
കോഴിക്കോട് 3346
പാലക്കാട് 3223
കോട്ടയം 2771
ആലപ്പുഴ 2709
കണ്ണൂര്‍ 2261
പത്തനംതിട്ട 1301
ഇടുക്കി 1236
കാസര്‍കോട് 883
വയനാട് 787

LEAVE A REPLY

Please enter your comment!
Please enter your name here