Home NATIONAL കേന്ദ്ര മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ അന്തരിച്ചു

കേന്ദ്ര മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ അന്തരിച്ചു

ബെംഗളൂരു : കേന്ദ്ര രാസവള, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എച്ച്.എന്‍. അനന്ത് കുമാര്‍ (59) അന്തരിച്ചു. പുലര്‍ച്ചെ 2:30ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സ തേടിയിരുന്നു. ഭാര്യ: തേജസ്വിനി. രണ്ടു മക്കളുണ്ട്.


1996 മുതല്‍ ആറു തവണ പാര്‍ലമെന്റ് അംഗമായി. എല്ലാ തവണയും ബെംഗളൂരു സൗത്ത് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് ഇത്തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വാജ്പേയ് മന്ത്രിസഭകളില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
ബെംഗളൂരുവിലെ നാഷനല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. അനന്ത് കുമാറിന്റെ മരണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവര്‍ അനുശോചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here