Home Uncategorized കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു കേരള പൊലീസ് ഒരിക്കലും അപമര്യാദയായി പെരുമാറില്ലെന്നു മുഖ്യമന്ത്രി

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു കേരള പൊലീസ് ഒരിക്കലും അപമര്യാദയായി പെരുമാറില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടു കേരള പൊലീസ് ഒരിക്കലും അപമര്യാദയായി പെരുമാറില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊന്‍ രാധാകൃഷ്ണനോട് ആദരവോടെ തന്നെയാണു പൊലീസ് സംസാരിച്ചത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണു ശബരിമലയില്‍ നടപ്പാക്കിയത്. മറിച്ചുള്ള ആരോപണം പൊലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.


ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിനു മുന്‍പാണു വിളിച്ചത്. അപ്പോള്‍ സര്‍ക്കാര്‍ നിലപാട് വിശദമാക്കി. ഹൈക്കോടതി പൊലീസിനേയോ സര്‍ക്കാരിനേയോ വിമര്‍ശിച്ചിട്ടില്ല. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ നേരിടാന്‍ പൊലീസിന് അധികാരമുണ്ടെന്നാണ് ഉത്തരവ്. വാദത്തിനിടെ ഉയര്‍ന്ന ചോദ്യങ്ങളെ മാധ്യമങ്ങള്‍ വിമര്‍ശനമായി ചിത്രീകരിച്ചതാണ്. 14 പേജുള്ള ഹൈക്കോടതി ഉത്തരവില്‍ ഒരു വിമര്‍ശനവുമില്ലെന്നും പിണറായി വിശദീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here