ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങി എത്തിയ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍, ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ദിവസം മുഴുവന്‍ ഔദ്യോഗിക വസതിയില്‍ തന്നെ തങ്ങി.
ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് വൈകിട്ട് വാര്‍ത്താ ഏജന്‍സി മുഖേന പ്രസ്താവന ഇറക്കിയപ്പോഴും മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാന്‍ അക്ബര്‍ തയ്യാറായില്ല. അഭിഭാഷകര്‍ മാത്രമാണ് അദ്ദേഹത്തെ കാണാന്‍ വസതിയിലെത്തിയത്.