പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയില്‍മാറ്റ അപേക്ഷ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അനുവദിച്ചു. കൊട്ടാരക്കര ജയിലില്‍നിന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണു സുരേന്ദ്രനെ മാറ്റുക. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ തടഞ്ഞ സംഭവത്തില്‍ റിമാന്‍ഡിലായ സുരേന്ദ്രന്, ആരോഗ്യാവസ്ഥ പരിഗണിച്ചു ജയില്‍ മാറ്റണമെന്ന് അപേക്ഷ നല്‍കിയിരുന്നു. ഉത്തരവ് ജയിലില്‍ ലഭിക്കുന്ന മുറയ്ക്കു കൊട്ടാരക്കര സബ് ജയിലില്‍നിന്നു തിരുവനന്തപുരത്തേക്കു മാറ്റും.
Home Uncategorized കെ.സുരേന്ദ്രന്റെ ജയില്‍മാറ്റ അപേക്ഷ കോടതി അനുവദിച്ചു; തിരുവനന്തപുരത്തേക്കു മാറ്റും