Home NATIONAL കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു

കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ശബരിമല ദർശനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും.

കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും നിലക്കലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ ജനം ടിവിയോട്. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് ആര് അധികാരം കൊടുത്തു. സമാധാനപരമായി പോയപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രൻ ജനം ടിവിയോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here