Home Uncategorized കെ. സുരേന്ദ്രനെതിരെ വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ കേസ്‌

കെ. സുരേന്ദ്രനെതിരെ വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ കേസ്‌

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനു ജയില്‍മോചനം കിട്ടാതിരിക്കാന്‍  റാന്നി കോടതിയില്‍ ജാമ്യമില്ലാത്ത മറ്റൊരു കേസ് കൂടി ഫയല്‍ ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ 12ാം പ്രതിയാക്കി വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പു ചേര്‍ത്താണു കേസ് ഫയല്‍ ചെയ്തത്.


ചിത്തിര ആട്ടവിശേഷത്തിന്റെ സമയം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തൃശൂര്‍ സ്വദേശി ലളിതാ ദേവിയെന്ന തീര്‍ഥാടകയെ ആക്രമിച്ചെന്ന കേസിലാണു കെ.സുരേന്ദ്രനെതിരെ പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 16/18 എന്ന നിലയില്‍ ചുമത്തിയത്.
സുരേന്ദ്രനു പുറമേ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെ കൂടി പൊലീസ് ഇതില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യമില്ലാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here