Home Uncategorized കെ. സുധാകരനും ചെന്നിത്തലയ്ക്കും  ബിജെപി ജ്വരം:എം.എം. മണി

കെ. സുധാകരനും ചെന്നിത്തലയ്ക്കും  ബിജെപി ജ്വരം:എം.എം. മണി

ഇടുക്കി: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും  ബിജെപി ജ്വരം ബാധിച്ചെന്ന് മന്ത്രി എം.എം. മണി. ബിജെപിയുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എം. മണി.

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിന് മുൻപ് പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള  പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ടെന്നും മണി പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബിജെപിയുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെ പോലെയാണെന്നും എം.എം. മണി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here