Home NATIONAL കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു ; ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് പോകുമെന്ന് ശശികല

കെ.പി.ശശികലയ്ക്ക് ജാമ്യം അനുവദിച്ചു ; ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് പോകുമെന്ന് ശശികല

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒ ജാമ്യം അനുവദിച്ചു. ഇവിടെ നിന്ന് ഇവരെ സന്നിധാനത്ത് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. രണ്ട് ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ആരോഗ്യം അനുവദിച്ചാല്‍ ശബരിമലയിലേക്ക് ഇന്നു തന്നെ പോകുമെന്ന് ശശികല പ്രതികരിച്ചു.

തീരുമാനം എത്തിയതിനെ തുടര്‍ന്ന് റാന്നി പൊലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം അവസാനിച്ചു. പ്രവര്‍ത്തകര്‍ മടങ്ങിത്തുടങ്ങി. നിലയ്ക്കലില്‍ എത്തിയാല്‍ സന്നിധാനത്തെത്തിക്കാമെന്ന് തൃപ്തി ദേശായിക്കു വാക്കു കൊടുത്തവരാണു തന്നെ മരക്കൂട്ടത്തില്‍നിന്നും ഇറക്കിയതെന്ന് ശശികല പറഞ്ഞു. തന്നെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണു കെ.പി.ശശികലയെ പൊലീസ് പുലര്‍ച്ചെ അറസ്റ്റു ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here